Breaking News

കമ്പല്ലൂരിൽ മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്.. ഒരാളുടെ നില ഗുരുതരം...


ചിറ്റാരി ക്കൽ :ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്പല്ലൂരിൽ സംഘടിപ്പിച്ചമഴപൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി 6 പേർക്ക് പരിക്ക്..

ശനിയാഴ്ചരാവിലെ 10 മണിയോടെ യാണ് സംഭവം.. കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിനു സമീപം വെച്ച് കടുമേനി ഭാഗത്തു നിന്നും ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് പറ്റിയ മറ്റുള്ളവരെ ചെറുപുഴയിലെ സ്വകാര്യ  ആശുപത്രി യിലും  പ്രവേശിപ്പിച്ചിരിക്കുകയാണ്..

No comments