പള്ളിക്കരയിൽ വീട്ടമ്മയുടെ അഞ്ച് പവൻ തട്ടിയെടുത്തു പ്രതി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്
കാഞ്ഞങ്ങാട്: വീണ്ടും പിടിച്ചു പറി ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഘത്തിനെതിരെ പൊലീസ് നടപടി
ശക്തമാക്കുന്നതിനിടെ ഇന്നലെ പള്ളിക്കരയിൽ അഞ്ചു പവൻ സ്വർണ്ണമാല തട്ടിയെടുത്തു .പനയാൽ ആലിന്റടിയിൽ കളിങ്ങോത്ത് ഹൗസിൽ പി. സാവിത്രി (57)യുടെ സ്വർണ്ണമാലയാണ് സ്കൂട്ടറിലെ ത്തിയ യുവാവ് പൊട്ടിച്ച് രക്ഷപ്പെട്ടത് ഉച്ചയ്ക്ക് 12.45നാണ് സംഭവം.മാല പൊട്ടിച്ച് സ്കൂട്ടറിൽ അമിതവേഗതയിൽ രക്ഷപ്പെടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയിൽ പെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പള്ളിക്കര ജംഗ്ഷനിൽ വച്ചാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പൊലീസ് സി.സി.ടി.വി പരിശോധിക്കുകുന്നതിനിടെയാണ് അപകട ദൃശ്യം കണ്ടെത്തിയത്
സാവിത്രി തൊഴിലുറപ്പ് ജോലിസ്ഥലത്തു നിന്ന് നടന്നു പോകുന്നതിനിടെയാണ് സംഭവം.മുന്നിലും പിന്നിലുമായി നിരവധി സ്ത്രീകൾ ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായിയാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. സാവിത്രിയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടക്കുന്നു.
No comments