Breaking News

എടത്തോട് കോളിയാർ പാൽക്കുളത്ത് വൈദ്യുതിതൂണിന് മേൽ മരം വീണ് അപകടാവസ്ഥയിൽ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാർ


എടത്തോട്: ഒരാഴ്ചയിലധികമായി മരം  ഇലക്ട്രിക് ലൈനിലേക്ക് അപകടകരമാം വിധം വീണുകിടന്നിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

കത്തുണ്ടി - കോളിയാർ -എടത്തോട് റോഡിൽ പാൽകുളത്താണ് അപകടം പതിയിരിക്കുന്നത്.

 പലതവണ പ്രദേശവാസിയായ ശ്രീജിത്ത്‌ കെ എസ് ഇ ബി രാജപുരം ഓഫീസിൽ  വിവരമറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. മരം മുറിച്ചുമാറ്റി വരാനിരിക്കുന്ന അപകടം ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കെ എസ് ഇ ബിയുടെ അനാസ്ഥയിൽ കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി ജിജോമോൻ കെ.സി പ്രതിഷേധം അറിയിക്കുകയും മരം മുറിച്ചുമാറ്റാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

No comments