Breaking News

ശ്രദ്ധേയമായി നവാഗതരുടെ 'ഡിജിറ്റൽ വില്ലേജ് ജില്ലയോട് കാണിക്കുന്ന അവഗണനയിൽ കാസർഗോട്ടുകാരുടെ ഒരു പ്രതികാരം കൂടിയാണ് സീതാംഗോളി,കുമ്പള എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ കൊച്ചുസിനിമ


കാസർഗോഡ് :പുതുമുഖങ്ങളെ മാത്രം അണിനിരത്തി നവാഗത സംവിധായകരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് ഒരുക്കിയ ഡിജിറ്റൽ വില്ലേജ് ശ്രദ്ധേയമാകുന്നു.

അടുത്തകാലത്തായി കാസർഗോഡ് ജില്ല സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ആരും കാണിക്കാത്ത സംസ്ഥാന അതിർത്തിയിലെ ഒരു ഗ്രാമത്തിൻറെ കഥ പറയുകയാണ് ഈ സിനിമ .

സംവിധായകനും അഭിനേതാക്കളും എല്ലാവരും പുതുമുഖങ്ങളാണ് കൂടാതെ കാസർകോടിന്റെ യഥാർത്ഥ ഭാഷയാണ് സിനിമയിൽ ഉടനീളമെന്ന് പ്രോജക്ട് കോഡിനേറ്റർ ജോൺസൺ കാസർഗോഡ് പറഞ്ഞു.

വികസനം തീരെ എത്താത്ത പഞ്ചിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ കഥ . നർമ്മവും ഗ്രാമ സൗന്ദര്യവും എല്ലാം ഒരുപോലെ ഒപ്പിയെടുത്തിരിക്കുകയാണ് ഛായഗ്രാഹകൻ ശ്രീകാന്ത്.

സീതാംഗോളി,കുമ്പള എന്ന ഗ്രാമങ്ങളിലാണ് ചിത്രം കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്.

നവാഗതർക്ക് സിനിമാ മേഖലയിൽ കടുത്ത അവഗണനയാണ് ലഭിക്കുന്നതെന്ന് ചിത്രത്തിലെ മുഖ്യ നായക കഥാപാത്രം അവതരിപ്പിച്ച ഋഷികേഷ് അഭിപ്രായപ്പെട്ടു. എല്ലാവരും നവാഗതർ ആണെങ്കിലും സാങ്കേതികമായ കാര്യങ്ങളിൽ എല്ലാം ഉയർന്ന നിലവാരത്തിലാണ് ഡിജിറ്റൽ വില്ലേജ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ എന്നിവർ എഴുതിയ വരികൾക്ക് ഹരി എസ്.ആർ. സംഗീതം പകരുന്നു. എഡിറ്റിങ്ങ്- മനു ഷാജു, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, കലാ സംവിധാനം- ജോജോ ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി., ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- സി.ആര്‍. നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ രാമവര്‍മ്മ, ചമയം- ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ജോണ്‍സണ്‍ കാസറഗോഡ്, സ്റ്റില്‍സ്- നിദാദ് കെ.എന്‍., ഡിസൈന്‍- യെല്ലോ ടൂത്ത്  എന്നിവരാണ് സാങ്കേതിക വിദഗ്ധർ .

വെള്ളിയാഴ്ച കേരളത്തിലെ 38 തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം ആരംഭിച്ച ഡിജിറ്റൽ വില്ലേജ് കാസർഗോഡിനോട് എല്ലാവരും കാണിക്കുന്ന അവഗണനയിൽ കാസർഗോട്ടുകാരുടെ ഒരു പ്രതികാരം കൂടിയാണ്. കാസർഗോട്ടുകാർക്കും ഒരു സിനിമ ചെയ്യാൻ കഴിയും എന്നതിൻറെ തെളിവു കൂടിയാണ് ഡിജിറ്റൽ വില്ലേജ്.

No comments