Breaking News

രാജധാനി എക്സ്പ്രസിന് കല്ലേറ്: റെയിൽവെ കമാൻഡന്റും ജില്ലാ പൊലീസ് മേധാവിയും കാഞ്ഞങ്ങാട്ടെത്തി


കാഞ്ഞങ്ങാട് :രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് നടന്ന തിനെ തുടർന്ന് റെയിൽവെ കമാൻഡന്റും ജില്ലാ പൊലീസ് മേധാവിയും കാഞ്ഞങ്ങാട്ടെത്തി.
ഇന്ന് വൈകീട്ട് 3.45 ഓടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് വിട്ടയുടനാണ് കല്ലേറുണ്ടായത്. എസി കംപാർട്ട്മെന്റിന്റെ ചില്ലുകൾക്ക് കല്ലേറിൽ പോറലേറ്റിരുന്നു. ഡൽഹി നിസാമുദ്ധീനിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 1243 രാജധാനി എക്‌സ്പ്രസിന്റെ ബി- 5 കോച്ചിനാണ്
കല്ലേറ്കൊണ്ടത്. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് എസ്‍പി വൈഭവ് സക്സേന, ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ. പി .ഷൈൻ, റെയിൽവേ കമാൻഡന്റ് ഉൾപെടെ സ്ഥലത്തെത്തി. ട്രെയിനുകൾക്ക് നേരെ അക്രമം നടത്തുന്നവരെ പിടികൂടാൻ കഴിഞ്ഞ ദിവസം മുതൽ രണ്ട് ഡ്രോണുകളെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ഇവയിലെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം മുതൽ പൊലിസ് റെയിൽ പാളം കേന്ദ്രീകരിച്ച് നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർ വിഷയം വിലയിരുത്തി.

No comments