Breaking News

ട്രാൻസ് ജെൻഡറുകൾക്ക് തൊഴിൽ സംവരണം നടപ്പാക്കണം ; ഡെമോക്രാറ്റിക്‌ ട്രാൻസ് ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (ഡിടിഎഫ്കെ) ജില്ലാ കൺവെൻഷൻ സമാപിച്ചു


കാഞ്ഞങ്ങാട് : ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ സംവരണം നടപ്പാക്കണമെന്നും പ്രത്യേക പാർപ്പിട പദ്ധതി ആവിഷ്കരിക്കുകയും പെൻഷനും വേണമെന്ന് ഡെമോക്രാറ്റിക്‌ ട്രാൻസ് ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (ഡിടിഎഫ്കെ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിൽ നടന്ന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ .വി .സുജാത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നേഹ ചെമ്പകശ്ശേരി അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ പി പി ശ്യാമള ദേവി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി പി അമ്പിളി, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ചൈത്ര, ഡിടിഎഫ്കെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാമ എസ് പ്രഭ, വിവിധ സാംസ്‌കാരിക- യുവജന സംഘടന നേതാക്കൾ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. 19 ട്രാൻസ്ജെൻഡറുകൾ കൺവെൻഷനിൽ പങ്കെടുത്തു. ഭാരവാഹികൾ: എസ് ഷംസീന(പ്രസിഡന്റ്), കെ ലാവണ്യ ( വൈസ് പ്രസിഡന്റ്), ഇഷ കിഷോർ (സെക്രട്ടറി), പി പൂർണിമ (ജോയിന്റ് സെക്രട്ടറി), സി ചാരുലത (ട്രഷറർ).

No comments