Breaking News

ജില്ലയിൽ 14 സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ ലാബ് സൗകര്യമൊരുക്കും


കാസർകോട് : ‌ജില്ലാ പഞ്ചായത്തിന്റെ 14 സ്‌കൂളുകളിൽ ലാബ്സൗകര്യം ഒരുക്കാനും നവീകരിക്കുന്നതിനുമായി 1.15 കോടി രൂപ വകയിരുത്താൻ ജില്ലാപഞ്ചായത്ത്‌ യോഗം തീരുമാനിച്ചു.
കയ്യൂർ, അമ്പലത്തറ, ചെറുവത്തൂർ, തൃക്കരിപ്പൂർ ഖാദികേന്ദ്രങ്ങൾ നവീകരിക്കാനും തുക വകയിരുത്തിയിട്ടുണ്ട്‌. ജില്ലാ പഞ്ചായത്തിന്റെ സ്‌കോളർഷിപ്പോടെ അസാപ്, ലിങ്ക് അക്കാദമി എന്നിവർ ചേർന്ന് നടത്തുന്ന പൈത്തൺ, സോഫ്റ്റ് വെയർ ടെസ്റ്റിങ്‌, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിങ്‌ കോഴ്സുകളിലേക്ക് ലഭിച്ച അപേക്ഷകൾക്ക് യോഗം അംഗീകാരം നൽകി.
കോഴ്‌സുകൾക്ക്‌ 31 വരെ അപേക്ഷിക്കാം. സെപ്തംബർ ഒന്നിന് ക്ലാസ്‌ ആരംഭിക്കും. അപേക്ഷകരുടെ പട്ടിക ജില്ലാപഞ്ചായത്ത് അസാപ്പിന് കൈമാറും. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിങ്‌, 80 മണിക്കൂർ ദൈർഘ്യമുള്ള പൈത്തൺ, 70 മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് വെയർ ടെസ്റ്റിങ്‌ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കായി തൊഴിൽമേള സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഗീതാകൃഷ്ണൻ, എം മനു, അംഗങ്ങളായ സി ജെ സജിത്ത്, ശൈലജ ഭട്ട്, നാരായണ നായിക്, ജാസ്മിൻ കബീർ, ജമീല സിദ്ദീഖ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് എന്നിവർ സംസാരിച്ചു.


No comments