Breaking News

ബസിൽ നിന്ന് വീണ് പരിക്ക്; ഡ്രൈവർക്കെതിരെ കേസെടുത്തു എളേരിത്തട്ട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്


വെള്ളരിക്കുണ്ട്. കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിക്ക് വീണ് പരിക്കേറ്റു. പരാതിയിൽ ഡ്രൈവർക്കെതിരെ  വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു എളേരിത്തട്ട് സ്വദേശിനി വത്സമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് രാവിലെ 9:05 നായിരുന്നു അപകടം, യാത്രക്കാരിയായ ഇവർക്ക് നാട്ടക്കലിൽ വെച്ചാണ് വീണു പരിക്കേറ്റത്. ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പരാതിയിൽ  കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.


No comments