Breaking News

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബളാൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് *മേരി മാട്ടി മേരാ ദേശ് “ എന്റെ മണ്ണ് എന്റെ ദേശം” പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു


സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം- ആസാദി കാ അമൃത്  മഹോത്സവത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനമായ ആഗ സ്റ്റ്  9ന്  ബളാൽ ഗ്രാമപഞ്ചായത്തിലെ ബളാൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത്  *മേരി മാട്ടി മേരാ ദേശ്   “ എന്റെ മണ്ണ് എന്റെ ദേശം” പരിപാടിയുടെ ഔപചാരികമായ  ഉദ്ഘാടനം നടന്നു         വസുധ വന്ദൻ  പരിപാടിയുടെ ഭാഗമായി -75 ഫലവൃക്ഷത്തൈകൾ നട്ട് അമൃത് വാടിക നിർമിക്കുന്നതിന്റെ ഉദ്ഘാടന പരിപാടി ബഹുമാനപ്പെട്ട ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി . എം രാധാമണി ഉദ്ഘാടനം ചെയ്തു,  പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ൻ ജെ മാത്യു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോൻസി ജോയ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ഖാദർ വാർഡ് മെമ്പർ പദ്മവതി ,പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് കാരായി ,ബളാൽ എച്ച് എസ് എസ് NSS കോർഡിനേറ്റർ വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ജേക്കബ് ഉലഹന്നാൻ, mgnregs ജീവനക്കാരും സ്കൂളിലെ nss കുട്ടികളും പങ്കെടുത്തു. MGNREGS AE റോബിൻ പി സി സ്വാഗതം ആശംസിച്ചു. ഓവർസിയർ ആര്യ പി നന്ദി അറിയിച്ചു. 

ഉദ്ഘാടനതെ തുടർന്ന് പഞ്ച് പ്രാൺ പ്രതിജ്ഞ എടുക്കുകയും ചെയ്തു, എൻഎസ്എസ് വളണ്ടിയർമാർ ദേശീയഗാനം ആലപിച്ചു. വാർഡ് മെമ്പർമാർ പഞ്ചായത്ത്‌ ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ,  തൊഴിലുറപ്പ് പദ്ധതി  ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

No comments