കാലിക്കടവ് നവോദയ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ മരുന്ന് വിതരണവും നടത്തി
ഭീമനടി : കാലിക്കടവ് നവോദയ സംഘത്തിന്റെ നേതൃത്വത്തിൽ ഭീമനടി വൈ എം സി എ കമ്മാടം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹൻ ഉദ്ഘാടനം ചെയ്തു. സണ്ണി ഫിലിപ്പ് അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ ടി വി രാജീവൻ, സഖറിയാസ് തേക്കുംകാട്ടിൽ പ്രസംഗിച്ചു. സോണി ജോർജ് സ്വാഗതവും വി.എം ജോസഫ് നന്ദിയും പറഞ്ഞു. ഡോക്ടർ പി പി ദീപ ഡോക്ടർ കെ.സി സിംല എന്നിവർ നേതൃത്വം നൽകി.
No comments