Breaking News

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും പ്രേരിപ്പിച്ച കാമുകനേയും ജയിലിലടച്ചു ചന്തേര പോലീസാണ് അറസ്റ്റ് ചെയ്തത്


ചെറുവത്തൂർ: പതിമൂന്നും എട്ടും വയസുള്ള മകളേയും മകനേയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും ഇതിന് പ്രേരിപ്പിച്ച കാമുകനേയും ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തു.

പടന്ന കാവുന്തലയിലെ പ്രവാസിയായ ടികെ ഹൗസിൽ അഷ്റഫിന്റെ ഭാര്യ ഹസീന(33), കാമുകൻ പടന്ന കാവുന്തലയിലെ  അബ്ദുൾറഹിമാന്റെ മകൻ എ.കെ.അബ്ദുൾ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപോയത്. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് ടികെ ഹൗസിൽ അബ്ദുൾറഹിമാന്റെ ഭാര്യ അഫ്സത്ത് ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഹസീന സമദിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായത്.

സമദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് ഇന്നലെ ഇരുവരും ചന്തേര പോലീസിൽ നേരിട്ട് ഹാജരായത്.

തുടർന്നാണ് ഹസീനക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാതെ അരക്ഷിതാവസ്ഥയിലാക്കി ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതിന് പ്രേരണ നൽകിയതിനാണ്

സമദിനെതിരെയും കേസെടുത്ത് അറസ്റ്റുചെയ്തത്. ഇന്നലെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments