Breaking News

ചെറുവത്തൂരിൽ പരശുറാമിന്‌ സ്‌റ്റോപ്പ്‌ അനുവദിച്ച് ഉത്തരവായി


ചെറുവത്തൂർ : നീണ്ടകാത്തിരിപ്പിനുശേഷം ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷനിൽ പരശുറാം എക്‌സ്‌പ്രസിന്‌ സ്‌റ്റോപ്പ്‌ അനുവദിച്ചു. ചെറുവത്തൂരിലെയും റെയിൽവെ സ്‌റ്റേഷനെ ആശ്രയിക്കുന്നവരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്‌. ചെറുവത്തൂർ റെയിൽവെ വികസന സമിതി, പാസഞ്ചേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിലും, ജനപ്രതിനിധികളും വിവിധ സംഘടനകളും ഈ ആവശ്യം വർഷങ്ങളായി ഉന്നയിച്ചിരുന്നു.
ഇവയെല്ലാം പരിഗണിച്ച്‌ ഇപ്പോൾ ചെറുവത്തൂരിൽ സ്‌റ്റോപ്പ്‌ അനുവദിക്കാനുള്ള ഉത്തരവ്‌ പുറത്തിറങ്ങി. എപ്പോഴാണ്‌ സ്‌റ്റോപ്പ്‌ നിലവിൽ വരിക എന്നത്‌ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. രാവിലെ 6.05നും രാത്രി 7.15നുമാണ്‌ ഈ ട്രെയിൻ ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷൻ കടന്നു പോകുന്നത്‌.


No comments