Breaking News

മഴക്കുറവ് ; കിനാനൂർ പാടശേഖരത്തിൽ വ്യത്യസ്ത നെൽ കൃഷിയായ ‘ജപ്പാൻ വയലറ്റ്’ പരീക്ഷിച്ച കർഷകൻ ദുരിതത്തിലായി


നീലേശ്വരം : കിനാനൂർ പാടശേഖരത്തിൽ ഇക്കുറി വ്യത്യസ്ത നെൽ കൃഷി പരീക്ഷിച്ച കർഷകൻ മഴ ചതിച്ചതോടെ ദുരിതത്തിലായി.
വയലറ്റ് നിറത്തിലുള്ള ഭംഗിയാർന്ന നെല്ലോലകളാൽ സുന്ദരിയായ ‘ജപ്പാൻ വയലറ്റ്’ എന്നയിനം നെല്ല് ഒരേക്കർ സ്ഥലത്താണ് കിനാനൂരിലെ യു വി ബാലചന്ദ്രൻ കൃഷിയിറക്കിയത്. തിമർത്തു പെയേണ്ടുന്ന കർക്കടകം ചതിച്ചതോടെ പ്രതീക്ഷ തെറ്റി. കഴിഞ്ഞ വർഷം ഒരു കിലോ വിത്ത് വിതച്ചാണ് ബാലചന്ദ്രൻ ജപ്പാൻ വയലറ്റ് പരീക്ഷിച്ചത്. നല്ല വിളവ് ലഭിച്ചതോടെയാണ് ഇത്തവണ ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു.
നെല്ലോലകൾക്ക് കടുത്ത വയലറ്റ് നിറമായതിനാൽ കളകൾ, വരിനെല്ല് എന്നിവയിൽ നിന്നും ഏതൊരാൾക്കും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും എന്നത് കളപറിക്കൽ സുഗമമാക്കുന്നു. ധാരാളം പോഷക ഘടകങ്ങളും ജപ്പാൻ വയലറ്റിൽ അടങ്ങിയിരിക്കുന്നു. പൈപ്പുപയോഗിച്ച് വെള്ളം അടിക്കുന്നുണ്ടെങ്കിലും കതിര് വിരിയേണ്ട സമയത്ത് മഴയില്ലാത്തത് വിളവിനെ കാര്യമായി ബാധിക്കും.


No comments