Breaking News

ചിത്താരിയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു


കാഞ്ഞങ്ങാട് ചിത്താരി കെഎസ്ടിപി റോഡിൽ ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. നോർത്ത് ചിത്താരിയിലെ വ്യാപാരി അസൈനാറിന്റെ മകൻ അബ്ദുള്ള 20 യാണ് മരിച്ചത് .ഇന്ന് ഉച്ചക്ക് നോർത്ത് ചിത്താരി പള്ളിക്ക് സമീപമാണ് അപകടം .ടാങ്കർ ലോറി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മരിക്കുകയായിരുന്നു .

No comments