Breaking News

സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനിടെ തെറി വിളിയും ഭീഷണിയും മുൻപഞ്ചായത്ത് പ്രസിഡന്റിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ:പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗംകൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് മീറ്റിംഗ് ഹാളിലാണ് സംഭവം. ജെയിംസ് പന്തമാക്കലിനെതിരെ പാലാവയൽ നല്ലോമ്പുഴ ജോർജ് കുട്ടി ജി കുന്നേലിൻ്റ പരാതിയാണ് കേസ്. റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് സംഭവത്തിന് കാരണം.

No comments