Breaking News

ജില്ലാ കളക്ടർ വില്ലേജ് അദാലത്തിന്റെ ഭാഗമായി വിവിധ വില്ലേജ് ഓഫീസുകൾ സന്ദർശിക്കും ഇന്ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ ബേളൂർ വില്ലേജ് ഓഫീസ് സന്ദർശിക്കും


കാഞ്ഞങ്ങാട്: ജില്ലാ കളക്ടർ കെ.ഇമ്പശേഖറുടെ വില്ലേജ് അദാലത്തിന്റെ ഭാഗമായി സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ സന്ദർശിക്കും.

ഇന്ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ ബേളൂർ വില്ലേജ് ഓഫീസ്, സെപ്തംബർ 15ന് വൈകീട്ട് മൂന്നിന് ഹൊസ്ദുർഗ് താലൂക്കിലെ പള്ളിക്കര വില്ലേജ് ഓഫീസ്, സെപ്തംബർ 20ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജ് ഓഫീസ്, സെപ്തംബർ 21ന് കാസർകോട് താലൂക്കിലെ കളനാട് വില്ലേജ് ഓഫീസ്,

സെപ്തംബർ 23 വൈകീട്ട് മൂന്നിന് മഞ്ചേശ്വരം താലൂക്കിലെ ഇച്ചിലങ്കോട്, സെപ്തംബർ 26ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ പാലാവയൽ, സെപ്റ്റംബർ 28ന് വൈകീട്ട് മുന്നിന് കാസർകോട് താലൂക്കിലെ കൊളത്തൂർ വില്ലേജ് ഓഫീസ്, സെപ്തംബർ 29ന് വൈകീട്ട് മൂന്നിന് ഹൊസ്ദുർഗ് താലൂക്കിലെ അമ്പലത്തറ വില്ലേജ് ഓഫീസ്, സെപ്തംബർ 30ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ തായന്നൂർ വില്ലേജ് ഓഫീസ്, ഒക്ടോബർ മൂന്നിന് വൈകീട്ട് മൂന്നിന് കാസർകോട് താലൂക്കിലെ മുളിയാർ വില്ലേജ് ഓഫീസ്, ഒക്ടോബർ നാലിന് വൈകീട്ട് മൂന്നിന് ഹൊസ്ദുർഗ് താലൂക്കിലെ ചിത്താരി, ഒക്ടോബർ അഞ്ചിന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കാൽ, ഒക്ടോബർ ആറിന് വൈകീട്ട് മൂന്നിന് കാസർകോട് താലൂക്കിലെ ആദൂർ, ഒക്ടോബർ ഏഴിന് വൈകീട്ട് മൂന്നിന് ഹൊസ്ദുർഗ് താലൂക്കിലെ ബല്ല. ല്ലേജ് ഓഫീസ്, ഒക്ടോബർ പത്തിന് വൈകീട്ട് മൂന്നിന് മഞ്ചേശ്വരം താലൂക്കിലെ പൈവളികെ, ഒക്ടോബർ 11ന് വൈകീട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജ് ഓഫീസുകൾ സന്ദർശിക്കും.


No comments