ജില്ലാ കളക്ടർ ബളാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചു 14 പരാതികൾ ലഭിച്ചു
വെള്ളരിക്കുണ്ട്: വില്ലേജ് സന്ദർശന പരിപാടിയുടെ ഭാഗമായി ബളാല്‍ വില്ലേജ് ഓഫീസ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്നിന് ബളാല്‍ വില്ലേജ് ഓഫീസിലെത്തിയ കളക്ടര്‍ക്ക് 14 പരാതികള്‍ ലഭിച്ചു. അപേക്ഷകരെ കേട്ടതിനു ശേഷം പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളി, വില്ലേജ് ഓഫീസര്‍ കെ.കെ.അജി എന്നവരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
No comments