ഹൈമാസ് ലൈറ്റ് പ്രവർത്തനരഹിതം; ബളാൽ പഞ്ചായത്തിലെ കല്ലൻചിറ ടൗൺ ഇരുട്ടിലായിട്ട് മാസങ്ങൾ അധികൃതർ മൗനത്തിൽ
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് - ബളാൽ - രാജപുരം - ഒടയഞ്ചാൽ എന്നീ ടൗണുകളെ ബന്ധിപ്പിക്കുന്ന മലയോരത്തെ പ്രധാന ജംഗ്ഷനായ കല്ലൻചിറയിൽ കാഞ്ഞങ്ങാട് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച മിനി ഹൈമാസ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. സന്ധ്യാനേരത്ത് ടൗണിൽ എത്തുന്ന ബസ് യാത്രക്കാരും കോളേജ് വിദ്യാർത്ഥികളും വ്യാപാരികളും ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ ആയിട്ടു മാസങ്ങളായി അധികൃതർ തിരിഞ്ഞുനോക്കുന്നില്ല, മാത്രമല്ല ഹൈമാസ് ലൈറ്റിൻ്റെ തൂണിൽ ഇലക്ട്രിക് ഷോക്കും അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
No comments