കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കർക്കിടകഫെസ്റ്റ് നടത്തി
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് ഭാഗമായി കർക്കിടകക്കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ.രവി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജു അദ്ധ്യക്ഷയായി. വ്യത്യസ്തമായ ഇലക്കറികൾ കൊണ്ടും വിവിധ വിഭവങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു കർക്കിടക ഫെസ്റ്റ്. കഞ്ഞിയും വിവിധവാർഡുകളിൽ നിന്നും എത്തിച്ച വിവിധ ഇലക്കറികൾ, ചക്ക കൊണ്ടുള്ള വിഭവങ്ങൾ, കേക്ക് ഹൽവ തുടങ്ങിയ വിവിധ ഭക്ഷണ വിഭവങ്ങൾ വിതരണത്തിനായി എത്തിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൾ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ധന്യ, സിൽവി തോമസ്,മനോജ് തോമസ്, കെ.വി.ബാബു, ബിന്ദു.ടി.എസ്, സന്ധ്യ.വി, കെ.കൈരളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ വി സീന സ്വാഗതവും മെമ്പർ സെക്രട്ടറി ഷീല പി യു നന്ദിയും പറഞ്ഞു.
No comments