Breaking News

ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി ഓണസദ്യയൊരുക്കി ചിറ്റാരിക്കാൽ വൈ എം സി എ ഓണാഘോഷം


ചിറ്റാരിക്കാൽ: വൈ എം സി എ ചിറ്റാരിക്കാൽ യൂണിറ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി ചിറ്റാരിക്കാൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി ഓണസദ്യ നടത്തി. ചിറ്റാരിക്കാൽ ആരാധനമഠത്തിന്റെ നേതൃത്വത്തിലുള്ള ഈ സ്കൂൾ കാസറഗോഡ് ജില്ലയിലെയും കണ്ണൂർ ജില്ലയിലെയും വിഭിന്നശേഷിയുള്ള കുട്ടികൾക്ക് താങ്ങും തണലുമായി ഒരുപാടു കാലമായി നിലനിൽക്കുന്നു.


വൈ എം സി എ കാസറഗോഡ് സബ് റീജിയൺ ചെയർമാൻ ബേബി മാടപള്ളി ഉദ്ഘാടകനായ ചടങ്ങ് ഷിജിത്ത് കുഴുവേലിൽ, ബിനോ മാടപ്പാട്ട്, എബിൻ പാതിപുരയിടത്തിൽ, സച്ചിൻ കാഞ്ഞിരത്തിങ്കൽ, മാത്യു കാഞ്ഞിരത്തിങ്കൽ, റോഷൻ എഴുത്തുപുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

No comments