കള്ളാർ അടോട്ടുകയയിൽ കുഴൽകിണർ ലോറി മറിഞ്ഞ് 9 പേർക്ക് പരിക്ക്
കള്ളാർ: അടോട്ടുകയയിൽ നിന്നും പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കുഴൽ കിണർ ലോറിയാണ് കുത്തനെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്ന 9 തൊഴിലാളികൾക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
No comments