Breaking News

മുക്കുഴി-കോളിയാർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയിൽ; റോഡിൽ വാഹനാപകടങ്ങൾ പതിവായി ഇന്ന് രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്


തായന്നൂർ: പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. തായന്നൂർ മുക്കുഴിയിൽ ഇന്ന് രാവിലെയാണ് ബൈക്ക് അപകടമുണ്ടായത്. കോളിയാറിൽ നിന്നും മുക്കുഴിയിൽ അവസാനിക്കുന്ന കുത്തനെയുള്ള ഇറക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബൈക്കുകളും മറ്റു വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ടാറിങ് ജോലികൾ കഴിഞ്ഞു രണ്ടുമാസം തികയും മുൻപേ റോഡ് പല ഭാഗങ്ങളിലും കുണ്ടും കുഴിയുമായി അപകടങ്ങൾ പതിവാകുന്നതിനാൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

No comments