Breaking News

'വെള്ളരിക്കുണ്ട് സപ്ലൈകോ മാവേലി സ്റ്റോർ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കണം': കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ്


വെള്ളരിക്കുണ്ട്: മലയോര മേഖലയിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായ വെള്ളരിക്കുണ്ടിലെ സപ്ലൈകോ മാവേലി സ്റ്റോർ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സപ്ലൈകോ മാവേലി സ്റ്റോറുകളുടെ പ്രവർത്തന സമയം എന്നാൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള വെള്ളരിക്കുണ്ടിൽ സമയത്തിന് മുമ്പേ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ഓണ സമയമായതിനാൽ പതിവിലും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് ഉൾപ്പടെ മലയോരത്തെ മുഴുവൻ മാവേലി സ്റ്റോറുകളും നിർബന്ധമായും 8 മണി വരെ പ്രവർത്തിക്കണമെന്ന് പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. സബ്സിഡി സാധനങ്ങൾ കിട്ടാനില്ലാത്തതും അരിയുടെ കുറവും ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്, അതോടൊപ്പം ജീവനക്കാരുടെ പരുഷമായ ഇടപെടലുകളും ഉപഭോക്താക്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. 10 വർഷമായി സ്ഥിരമായി ഒരു സപ്ലൈകോ സ്റ്റോറിൽ ജോലി ചെയ്യുന്നവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് ഇടണമെന്നും പ്രിൻസ് ജോസഫ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

No comments