Breaking News

കാഞ്ഞങ്ങാട് നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ ചൂതാട്ട സംഘം അര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു


കാഞ്ഞങ്ങാട് : നിർമ്മാണം നടക്കുന്ന വീട്ടിനകത്ത് വൻ ചൂതാട്ടം , 15 അംഗ സംഘത്തെയാണ് പോലീസ് കണ്ടെത്തിയത്. ഇവരിൽ 14 പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കണ്ടംകടവ് നിർമ്മാണം നടക്കുന്ന വീട്ടിനകത്ത് ആണ് ചൂതാട്ടം നടന്നത് അര ലക്ഷത്തിലേറെ രൂപ പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു രാത്രിയിലായിരുന്നു ചൂതാട്ടം. കല്ലൂരാവി, ആവിയിൽ , ഇട്ടമ്മൽ , അതിഞ്ഞാൽ, ബല്ല കടപ്പുറം, മുക്കൂട്, അനന്തം പള്ള, ചെമ്മട്ടം വയലിൽ ഉള്ളവരാണ് പിടിയിലായത്. 58200 രൂപ പിടിച്ചെടുത്തു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

No comments