കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു
പയ്യന്നൂർ : കണ്ണൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി .കെ. ഫവാസ് ആണ് മരിച്ചത്. 27 വയസ്സായിരുന്നു.ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഭാര്യ ഫായിസയെ ഹോസ്പിറ്റലിൽ സന്ദർശിച്ച് യശന്ത്പൂര് ട്രെയിനിൽ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ട്രെയിൻ സ്ലോ ആയപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. പിതാവ് പുതിയങ്ങാടിയിലെ പികെ അബ്ദുറഹ്മാൻ (കുവൈത്ത്), മാതാവ് ഫായിസ. ഭാര്യ -ഫായിസ, സഹോദരങ്ങൾ. ഫാരിസ് പി കെ, ഫാസില പി കെ, ഫാമില പി കെ.
No comments