Breaking News

പ്രതിസന്ധികൾ മുട്ടുമടക്കുന്നു; 
പ്രായത്തെ തോൽപ്പിച്ച്‌ മടിക്കൈ മൂന്നുറോഡ്‌ എൺപതുകാരനായ കർത്തമ്പുവേട്ടൻ കൃഷിയിടത്തിൽ




നീലേശ്വരം : പ്രായാധിക്യത്തിലും പ്രതിസന്ധികളെ അതിജീവിച്ച്‌ പാറപ്പുറത്തെ കൃഷിയിടത്തെ സമൃദ്ധമാക്കുകയാണ് മടിക്കൈ മൂന്നുറോഡ്‌ നാന്തൻകുഴിയിലെ എൺപതുകാരനായ കർത്തമ്പുവേട്ടൻ.
അതിരാവിലെ കൃഷിയിടത്തിലെത്തും, കത്തുന്ന വെയിലൊന്നും ഇദ്ദേഹത്തിന്‌ ഒരുപ്രശ്നമല്ല. അധ്വാനിച്ചുള്ള ജീവിതം സന്തോഷം നല്‍കുന്നുവെന്ന്‌ കർത്തമ്പുവേട്ടൻ പറഞ്ഞു. അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ പാറപ്പുറത്തും കൃഷിയിൽ വിജയം വരിക്കാമെന്ന്‌ തെളിയിക്കുകയാണിദ്ദേഹം. സ്വന്തമായുള്ള 10 സെന്റിൽ നാടൻവിത്തിനങ്ങൾ ഉപയോഗിച്ച് നെല്ല്, കക്കിരി, വെണ്ട, പാവൽ എന്നിവ കൃഷി ചെയ്യുകയാണിദ്ദേഹം. മണ്ണ് വളരെകുറഞ്ഞ പാറപ്രദേശത്ത് പുറത്തുനിന്നും കൊണ്ടുവന്ന മണ്ണിട്ടാണ്‌ വിത്തിറക്കിയത്‌. സ്വന്തമായി കാർഷികാവശിഷ്ടങ്ങളിൽനിന്ന് ഉത്‌പാദിപ്പിക്കുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച് പൂർണമായും ജൈവരീതിയിലാണ് കൃഷി. കഴിഞ്ഞദിവസം കൃഷിയിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി സന്ദർശിച്ച് അനുമോദനമറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീതയും കൂടെയുണ്ടായി.

No comments