Breaking News

'മിഷൻ ഇന്ദ്രധനുഷ്' ;വാക്സിനുമായി ജില്ലാ മെഡിക്കൽ ഓഫീസർ വീടുകളിലേക്ക്...



തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റിയിൽ വീടുകളിലേക്ക് വാക്സിനുമായി എത്തിയത് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ.എ.വി. രാംദാസ് നേരിട്ടായിരുന്നു.കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ നിന്നും വിട്ടുനിന്നവരുടെ വീടുകളിലേക്കാണ് മിഷൻ ഇന്ദ്രധനുഷ്  സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കൽ ഓഫീസറും സംഘവും നേരിട്ട് എത്തിയത്.തെറ്റിദ്ധാരണ കൊണ്ട് വാക്സിൻ നൽകാൻ മടിച്ചുനിന്ന രക്ഷിതാക്കളെ ശാസ്ത്രീയമായ അറിവുകൾ പകർന്ന് 3 കുട്ടികൾക്ക് വാക്സിൻ നൽകിയാണ് ജില്ലാ മെഡിക്കൽ ഓഫീസറും സംഘവും മടങ്ങിയത്.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി കെ ബാവ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശംസുദ്ധീൻ ആയിറ്റി,ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.ആമിന ടി. പി , ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സഹദ് ബിൻ ഉസ്മാൻ ,ഹെൽത്ത് ഇൻസ്പെക്ടർ ലിയാക്കത്തലി .പി
പി എച്ച് എൻ റോസമ്മ എ.ജെ, ആരോഗ്യപ്രവർത്തകരായ കെ ജയറാം ,കെ . ഭാർഗവി, അനിത, ജയശ്രീ എം.പി,പത്മിനി ഇ,മിനി ടിവ

No comments