ജില്ലയിലെ നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
കാസര്‍കോട്: നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി. ചെങ്കള സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ് കോളേജിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍മുനവ്വര്‍ എന്ന മുനവ്വര്‍ അലി (25)ക്കെതിരെയാണ് നടപടി. എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുനവ്വര്‍ അലിക്കെതിരെ വിദ്യാനഗര്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കാപ്പ ചുമത്തിയുള്ള അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ യുവാവിനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ ആറ് കേസുകളും കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അതില്‍ ഭൂരിഭാഗവും ലഹരിയുമായി ബന്ധപ്പെട്ട കേസുകളാണ്. അടുത്തിടെ പുലിക്കുന്നില്‍ വെച്ചാണ് 12ഗ്രാം എം.ഡി.എം.എയുമായി മുനവ്വര്‍ അലിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു. യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചതിനും വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസുണ്ട്
No comments