മാലോം വില്ലേജ് പരിധിയിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കണം ; കേന്ദ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി കൊന്നക്കാട് ക്യാമ്പും പഠന ക്ലാസും സംഘടിപ്പിച്ചു
കൊന്നക്കാട് സി എസ് സി യുടെ ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്ത് 8 , 9 , 10 വാർഡുകളിലെ കർഷകർക്കായി കേന്ദ്ര കാർഷിക വിള ഇൻഷുറൻസ്സ് പദ്ധതിയുടെ ഭാഗമായി ക്യാമ്പും പഠന ക്ലാസും സംഘടിപ്പിച്ചു .
ശുഭാ രഞ്ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ 8-ാം വാർഡ് മെമ്പർ പി സി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു . ഒമ്പതാം വാർഡ് മെമ്പർ ബിൻ സി ജയിൻ ഉദ്ഘാടനം ചെയ്തു
ബളാൽ കൃഷി ഭവൻ അസിസ്റ്റ്ൻറ്റ് കൃഷി ഓഫീസർ ശ്രീഹരി, രാഷ്ട്രീയ പ്രതിനിധികളായ ടി പി തമ്പാൻ , സാജൻ പുഞ്ച ,തുടങ്ങിയവർ ആശംസയർപ്പിച്ചു . കേന്ദ്ര വിള ഇൻഷുറൻസ് ജില്ലാ കോഡിനേറ്റർ അജിത്ത് കുമാർ പദ്ധതി വിശദീകരണം നൽകി .
കാർഷകർ നേരിടുന്ന വിവിധ കൃഷി നാശങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും സമഗ്രമായ ചർച്ചകൾ നടന്നു. എറ്റവും കൂടുതൽ മഴക്കെടുതി നേരിടുന്ന മാലോം മില്ലേജ് പരിധിയിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ ജില്ലാ കൃഷി ഓഫീസർക്ക് നിവേദനം നൽകണമെന്നും കർഷകർ അവശ്യപ്പെട്ടു.
കാർഷിക വൃത്തിയിലൂടെ ജീവിതം ധന്യമാക്കാൻ കഴിയും എന്ന സന്ദേശം നൽകി സംസാരിച്ച പാരമ്പര്യ കർഷകനായ മാത്യൂസ് വലിയവീടിനെ മികച്ച കർഷകൻ എന്ന നിലയിൽ സി എസ് സി സെറ്റർ കൊന്നക്കാട് പൊന്നാട അണിയിച്ച് ആദരിച്ചു. കെ എസ് രമണി ചടങ്ങിൽ നന്ദി പറഞ്ഞു സംസാരിച്ചു
No comments