കിനാനൂർ ചായ്യോത്ത് പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് 32 വർഷം കഠിന തടവും നാലു ലക്ഷംരൂപ പിഴയും
വെള്ളരിക്കുണ്ട് : പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ അന്യ സംസ്ഥാന തൊഴിലാളിയെ കോടതി 32 വർഷം കഠിന തടവിനും ,നാലു ലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു.
കിനാനൂർ ചായ്യോത്ത് വാടകക്വാർട്ടേർസിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് ശിക്ഷിച്ചത്. ആസാം ടിൻസുകിയ ജില്ലയിലെ ശേഖർ ചൗധരി എന്നറാം പ്രസാദ് ചൗധരി യെ42 യാണ് ശിക്ഷിച്ചത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ അന്യസംസ്ഥാനക്കാരിയായ 13 വസ്സുകാരിയെ ശേഖർ ചൗധരി പീഡിപ്പിക്കുകയായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുവർഷംകൂടി തടവ് അനുഭവിക്കണം. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് നീലേശ്വരം സബ്ബ്ഇ ൻസ്പെക്ടറായിരുന്ന പി.നാരായണനാണ്. പ്രോസിക്യൂഷന് വേണ്ടി സ് പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
No comments