ഭീമനടിയിൽ യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് കേസെടുത്തു
ഭീമനടി: സുഹൃത്തിനെ തള്ളിയിടുന്നത് തടയാൻ ചെന്ന യുവാവിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഭീമനടി കുറുക്കൂട്ടിപൊയിലെ വിനീഷ് ചാക്കോയെയാണ് കമ്പിപ്പാരകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഭീമനടിയിലെ ബിപിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഭീമനടിയിൽ പിക്കപ്പ് സ്റ്റാന്റിൽ വെച്ച് വിപിൻ ബിനീഷിന്റെ സുഹൃത്ത് സന്തോഷിനെ തള്ളിതാഴെയിടാൻ ശ്രമിക്കുന്നതിനിടയിൽ തടയാൻ ചെന്നതിനാണ് ഇയാളെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
No comments