Breaking News

മാലോത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ 'സഹകരണ ഓണവിപണി 2023' ബളാലും മാലോത്തും ആരംഭിച്ചു


മാലോം : മാലോത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സഹകരണ ഓണവിപണി 2023 ആരംഭിച്ചു മാലോത്ത് ബാങ്കിലെ ബളാൽ ഹെഡ് ഓഫിസിലും മാലോത്ത്  സൂപ്പർ മാർക്കറ്റിലും ഓണച്ചന്ത പ്രവർത്തിക്കും ബളാലിൽ വെച്ച് നടന്ന ഓണ വിപണി ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം നിർവ്വഹിച്ചു, ബാങ്ക് പ്രസിഡൻ്റ് ഹരിഷ് പി നായർ അദ്ധ്യക്ഷം വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ ഖാദർ, പത്മാവതി, അജിത, ബാങ്ക് ഡയറക്ടർമാരായ  വിൻസെൻ്റ്, കുഞ്ഞമ്പു നായർ, ആമിന, ബിന്ദു സാബു  പ്രസന്ന,.എന്നിവരും എം.പി ജോസഫ്, കെ മാധവൻ നായർ പി രാഘവൻ പ്രസംഗിച്ചു, ബാങ്ക് വൈസ് പ്രസിഡൻ്റ് സണ്ണി മുത്തോലി സ്വാഗതവും ബാങ്ക് സെക്രട്ടറി ബിൽബി തോമസ് നന്ദിയും പറഞ്ഞു.

No comments