Breaking News

കോട്ടച്ചേരി ബാങ്കിലെ അരക്കോടിയുടെ സ്വർണ പണയ തട്ടിപ്പ് മാനേജർ റിമാന്റിൽ


കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് സ്വർണ്ണ പണയ തട്ടിപ്പ് കേസിൽ പ്രതിയായ ബാങ്ക് ശാഖാ മാനേജർ റിമാന്റിൽ .
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ ഇവർ ഇന്നലെ
ഹോസ്ദുർഗ് എസ്.ഐ വേലായുധന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ബാങ്കിന്റെ മഡിയൻ ശാഖ മാനേജർ ടി .നീനയെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കേസിൽ പ്രതിയായതിന് പിന്നാലെ നീന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിനെ തുടർന്ന് കോടതി നീനയോട് പൊലീസിൽ ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു. പൊലീസിൽ
ഹാജരായ ശേഷംനീനയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി
നിർദ്ദേശിച്ചിരുന്നു.ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം ഉപയോഗിച്ച് വീണ്ടും പണം തട്ടിയെടുത്തു വെന്നതാണ് കേസ്.ബാങ്കിന്റെ മഡിയൻ ശാഖയിലാണ് തട്ടിപ്പ് നടന്നത്.60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് നീനയെ ബാങ്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നീനയെ കസ്റ്റഡിയിൽ ആ വശ്യ പെട്ട് പൊലീസ് കോടതിയെ സമീപിക്കും.

No comments