Breaking News

ലൈസൻസില്ലാതെ ജെസിബി ഓടിച്ച ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ : ലൈസൻസില്ലാതെ  ജെസിബി ഓടിച്ച ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. തമിഴ്നാട് വില്ലപുരം കള്ളകുറിശ്ശിയിലെ അമ്മൻകോവിൽ തെരുവിൽ പളനിയുടെ മകൻ പി.കുമാരനെതിരെയാണ് ചിറ്റാരിക്കാൽ എസ്ഐ  ഇ.കെ.സുഭാഷ് കേസെടുത്തത്. കഴിഞ്ഞദിവസം വാഹനപരിശോധനക്കിടയിൽ പാലാവയൽ കാവുന്തലയിൽ വെച്ച് കെഎൽ 13 എക്സ് 8006 ജെസിബി പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവർക്ക് ലൈസൻസില്ലെന്ന് കണ്ടത്തിയത്.

No comments