എരിക്കുളം കലം ഭൗമസൂചികാ പദവിയിലേക്ക് നബാർഡും ജില്ലാ വ്യവസായ കേന്ദ്രവും നടപടികൾ തുടങ്ങി
മടിക്കൈ : എരിക്കുളത്തെ കളിമൺ ഉൽപന്നങ്ങൾക്ക് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികൾ നബാർഡും ജില്ലാ വ്യവസായ കേന്ദ്രവും തുടങ്ങി. ഇതിനായി വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, നബാർഡ് എജിഎം കെ ബി ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എരിക്കുളം സന്ദർശിച്ചു.
ഇവർ കളിമൺ പാടങ്ങളും കളിമൺ ഉൽപന്ന നിർമാണ രീതിയും പരിശോധിച്ചു. നബാർഡിന്റെ അംഗീകാരത്തിനായി റിപ്പോർട്ട് ഉടൻ കൈമാറും. ഭൗമ സൂചിക പദവി നേടുന്നതിന് വിവിധ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. നബാർഡാണ് ഇതിന്റെ സാമ്പത്തിക സഹായം നൽകുന്നത്.
കാലങ്ങളായി കൈമാറിവരുന്ന കുലത്തൊഴിൽ കൂടിയാണ് എരിക്കളത്തെ കൽം നിർമാണം. പരന്ന് കിടക്കുന്ന കളിമൺ പാടങ്ങളിൽ നിന്ന് നെൽകൃഷിയും പച്ചക്കറി കൃഷിയും കഴിഞ്ഞ് കളിമൺ കുഴിച്ചെടുക്കും.
പിന്നെ കുഴച്ച് ചക്രത്തിലിട്ട് കരവിരുതിൽ കലമടക്കം നിരവധി ഉൽപന്നങ്ങൾ നിർമിക്കും. എരിക്കുളത്തെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനം നിർണയിക്കുന്നത് ഈ കളിമൺ ഉൽപന്നങ്ങളാണ്.
എന്താണ് ഭൗമസൂചികാ പദവി
പ്രത്യേക ഉൽപന്നത്തിന്റെ ഗുണമേന്മ അത് നിർമിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാനാണ് ഭൗമസൂചികാ പദവി നൽകുന്നത്. മികച്ച ഗുണനിലവാരമാണ് മാനദണ്ഡം. സംസ്ഥാനത്ത് ആറന്മുമുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്.
ജില്ലയിൽ നിലവിൽ ഭൗമ സൂചിക പദവിയിലുള്ളത് കാസർകോട് സാരീസിനാണ്. 1938ൽ തുടങ്ങിയ കാസർകോട് സാരീസിന് 2011ലാണ് ഈ പദവി ലഭിച്ചത്.
ജില്ലയിൽ നിലവിൽ ഭൗമ സൂചിക പദവിയിലുള്ളത് കാസർകോട് സാരീസിനാണ്. 1938ൽ തുടങ്ങിയ കാസർകോട് സാരീസിന് 2011ലാണ് ഈ പദവി ലഭിച്ചത്.
No comments