Breaking News

സഞ്ചാരികളെ ആകർഷിക്കാൻ പൊലിയം തുരുത്ത് മലബാറിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം വില്ലേജ് എരിഞ്ഞിപ്പുഴ കരയിൽ ഒരുങ്ങി


എരിഞ്ഞിപ്പുഴ : മലബാറിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം വില്ലേജ് നിങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി വരികയാണ്. ഉത്തരവാദിത്ത ഗ്രാമീണ ടൂറിസ വികസനം ലക്ഷ്യമിട്ട്  2018-ൽ സ്ഥാപിതമായ ചന്ദ്രഗിരി ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിലാണ്

പൊലിയം തുരുത്ത് എരിഞ്ഞിപ്പുഴ ഉളിയത്തടുക്കയിൽ ടൂറിസം വില്ലേജ്  ജില്ലയിലെ ഏറ്റവും വലിയ ജനകീയ സംരംഭമായി മാറുന്നത്.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പ്രിയ സഖാവ് സിജി മാത്യു പ്രസിഡണ്ടും ലിഗേഷ് സെക്രട്ടറിയുമായ ചന്ദ്രഗിരി ടൂറിസം സൊസൈറ്റി അത്യുത്തര കേരളത്തിന്റെ മുമ്പിൽ ഒരുക്കി വെച്ചിരിക്കുന്ന 

ഗ്രാമീണ ടൂറിസം സ്പോട്ടാണ് പൊലിയം തുരുത്ത്. ബാവിക്കാനം- എരിഞ്ഞിപ്പുഴ - കുറ്റിക്കോൽ റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്താം.

പ്രത്യേകതകൾ👇

കുട്ടികളുടെ പാർക്ക്, വാട്ടർ ഫാൾ, സൈക്കിൾ റൈഡ്, പുഴയുടെയും, കാടിന്റെയും പശ്ചാത്തലത്തിലുള്ള വിശ്രമ കേന്ദ്രങ്ങൾ , പ്രകൃതിദത്ത ട്രയാംങ്കിൾ ദ്വീപ് എന്നിവയൊക്കെ

സഞ്ചാരികൾക്ക് നൽകുന്ന അനുഭവം വേറിട്ടതാവുമെന്ന് ഉറപ്പ്.

ഗസ്റ്റ് ഹൗസ്, കോട്ടേജുകൾ, അസംബ്ലി ഹാൾ, ആംഫി തീയറ്റർ, ബങ്ക്വിറ്റ് ഹാൾ എന്നിവയും തയ്യാറായി വരുന്നുണ്ട്.

ദ്വീപിൽ എത്തുന്നവർക്ക് നല്ല ഭക്ഷണം നൽകുന്നതിന് വിപുലമായ സൗകര്യത്തോടെ റസ്റ്റോറന്റും റെഡിയായി. ഐസ്ക്രീം പാർലർ , കഫ്റ്റീരിയ, സോവനീർ സ്റ്റാൾ എന്നിവയും തുരുത്തിലുണ്ടാവും.

ചുറ്റുമൊഴുകുന്ന പുഴകൾക് ഒരു ദോഷവും വരരുതെന്ന നിർബന്ധവും സൊസൈറ്റിക്കുണ്ട്. ഇതിനു വേണ്ടി ആധുനിക മലീനീകരണ നിയന്ത്രണ സംവിധാനമാണ് ടൂറിസം വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ദ്വീപിലെ മരങ്ങൾ പരമാവധി നിലനിർത്തുന്നതിനൊപ്പം ആയിരത്തോളം വരുന്ന പുഷ്പ ഫലവൃക്ഷങ്ങൾ നടുകയും ചെയ്തിട്ടുണ്ട്. ദ്വീപിന്റെ സ്വാഭാവിക ഘടനയ്ക്ക് കോട്ടം വരാത്ത നിലയിൽ പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്ന നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതോടൊപ്പം മണ്ണൊലിപ്പ് ഫലപ്രദമായി തടയാൻ കഴിയുന്ന കയർ ഭൂവസ്ത്രം

 കയർ ഫെഡുമായി സഹകരിച്ച് വ്യാപകമായി വിരിച്ചിട്ടുമുണ്ട്

 "ഇക്കോ ടൂറിസം " അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാവും പൊലിയം തുരുത്ത് ഇക്കോടൂറിസം വില്ലേജ്.


ഒരു പകൽ നേരത്തെ സന്ദർശനത്തിനായും, നഗരതിരക്കുകളിൽ നിന്നും മാറി നിൽക്കാൻ പുഴയോരം ചേർന്ന് കാടിനുള്ളിൽ താമസിക്കുന്നതിനും ഒരു പോലെ കഴിയുന്നതാണ് വില്ലേജിന്റെ ഘടന.

 ഒപ്പം ബിസിനസ് മീറ്റ്, ക്യാംപുകൾ, സമ്മേളനങ്ങൾ, കൂട്ടായ്മകൾ , റിസ്പ്ഷൻ , ഫോട്ടോ ഷൂട്ട്, ആഘോഷങ്ങൾ എന്നിവയ്ക്കെല്ലാം  ഒരു പോലെ സൗകര്യമുള്ള ഒരു വില്ലേജാണ് ഒരുങ്ങുന്നത്




No comments