Breaking News

വർണ്ണ വിസ്മയം തീർത്ത് മാലോത്ത് കസ്ബയിൽ 'ആർട്ട് ഓഫ് കളേഴ്സ്' പെയിൻ്റിംഗ് ശില്പശാല സമാപിച്ചു


മാലോം: മാലോത്ത് കസബ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 'ആർട്ട് ഓഫ് കളേഴ്സ് എന്ന പേരിൽ പെയിന്റിങ്ങ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന കലാ-സാംസ്ക്കാരിക കൂട്ടായ്മയായ കസബ കൾച്ചറൽ ഫോറം ആണ് ശില്പശാല സംഘടിപ്പിച്ചത്. എഴുപതോളം വിദ്യാർത്ഥികളാണ് വാട്ടർ കളർ പെയിന്റിങ്ങ്, ആക്രിലിക് പെയിന്റിങ്ങ് എന്നിവയിൽ പരിശീലനം നേടിയത്. 

പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷനായി. വാർഡ് മെമ്പർ ജെസി ചാക്കോ മുഖ്യാതിഥിയായി. പ്രസാദ് എം.കെ, ദിനേശൻ കെ, കൃഷ്ണൻ കെ.വി, പ്രശാന്ത് വി.എൻ, മാർട്ടിൻ ജോർജ്, സന്തോഷ് കുമാർ , ശ്രീമതി. ഗീത സി, ഷിയോണ സെബാസ്റ്യൻ എന്നിവർ സംസാരിച്ചു.

പെയിന്റിങ്ങ് ശില്പശാലക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകിയത് സ്കൂളിലെ 1995-96 എസ്.എസ്.എൽ.സി ബാച്ചും പൂർവ്വ വിദ്യാർത്ഥി സിനോജ്  കൊന്നക്കാടും ചേർന്നാണ്. ആർട്ട് ഓഫ് കളേഴ്സ് ശില്പശാല നയിച്ചത് ചിത്രകലാ അധ്യാപകരായ വിനോദ് കുമാർ എം. ധനേഷ് പി.വി എന്നിവരാണ്





No comments