മഞ്ചേശ്വരത്ത് വൻ ലഹരിവേട്ട 150 കിലോ വരുന്ന 18000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും പാന്‍മസാല വേട്ട. ഹുണ്ടായി ഐ-20 കാറില്‍ കടത്തുകയായിരുന്ന 150 കിലോ വരുന്ന 18000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി മുഹമ്മദ് ഷാഫിയാണ് (33) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യുനൂസിന്റെയും സംഘത്തിന്റെയും പിടിയിലായത്. വാഹന പരിശോധയ്ക്കിടെ പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ വിലവരും.
No comments