Breaking News

കുണ്ടംകുഴി സാവിത്രി ഭായ് ഫൂലെ ആശ്രമം സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ചികിൽസയിലായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം ; കേരളാ വനവാസി വികാസ കേന്ദ്രം.


കാസറഗോഡ് : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുണ്ടംകുഴിയിലെ സാവിത്രി ഭായ് ഫൂലെ ആശ്രമം സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ചികിൽസ തേടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരളാ വനവാസി വികാസ കേന്ദ്രം കാസറഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ഈ മാസം ഒന്നാം തീയതിയാണ് സ്കൂളിൽ നിന്ന് ഭക്ഷ്യ വിഷ ബാധയേറ്റ് ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ 50 ഓളം കുട്ടികളെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.ഇതിൽ 20 ഓളം കുട്ടികൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.ഈ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തണമെന്നും, വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിൽസ ഉറപ്പ് വരുത്തണമെന്നും ആശുപത്രിയിൽ എത്തി അസുഖ ബാധിതരായ വിദ്യാർത്ഥികളെ സന്ദർശിച്ച  വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിതരക്ഷ പ്രമുഖ് ഷിബു പാണത്തൂർ, ജില്ലാ പ്രസിഡൻ്റ് സുകുമാരൻ കുറ്റിക്കോൽ, കാറഡുക്ക ബ്ലോക്ക് കമ്മറ്റിയംഗം മണി ചെമ്പകാട് എന്നിവർ ആവശ്യപ്പെട്ടു.

No comments