Breaking News

നീലേശ്വരം പട്ടേനയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും രക്ഷപ്പെടുത്തി


നീലേശ്വരം: മേയ്ക്കാൻ വിട്ട പശു ആൾ മറയില്ലാത്ത കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തി പശുവിനെ രക്ഷപ്പെടുത്തി. പട്ടേന സുവർണ്ണവല്ലിയിലെ കെ.ബാലകൃഷ്ണന്റെ പശുവാണ് പത്തു കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി. ഒ സതീഷിന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തിയത്.സേനയിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ വി.സുധീഷ്, ഫയർ ആൻഡ് റ ഓഫിസർമാരായ ജി.എ.ഷിബിൻ, അതുൽ മോഹനൻ, പി.അനിലേഷ്, ഇ.കെ.അജിത്, ഹോംഗാർഡ് ടി.വി.ധനേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

No comments