Breaking News

ഓണ സമ്മാനങ്ങളുമായി പെരുമ്പട്ട സ്കൂളിലെ കുട്ടികൾ സഹപാഠിയുടെ വീട്ടിൽ


പെരുമ്പട്ട. സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂൾ   പെരുമ്പട്ട ,മാതൃകാപരമായ പല പ്രവർത്തനങ്ങളുമായി  മുന്നേറുകയാണ്. ഇന്ന് ജൂനിയർ റെഡ്ക്രോസ്   യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒമ്പതാം തരത്തിലെ  മുഹമ്മദിന്റെ വീട്ടിലെത്തി .

ജന്മനാ ഭിന്ന ശേഷിക്കാരനായ കുട്ടി സ്‌കൂളിൽ വന്ന്  പഠനത്തിലും  ആഘോഷങ്ങളിലും  പങ്ക് ചേരാൻ സാധിക്കാതെ   വീട്ടിൽ കഴിയുമ്പോൾ,    തങ്ങളുടെ ആ കൂട്ട് കാരന്റെ വീട്ടിൽ ചെന്ന്  സന്തോഷിപ്പിക്കുക എന്ന  മഹത്തായ ദൗത്യമാണ് ഈ കുട്ടികൾ നിർവ്വഹിച്ചത്.  കൂട്ടുകാരുടെ  പാട്ടുകളും  കളി തമാശകളും    വളരെ ഏറെ സന്തോഷവാനാക്കി എന്ന് മുഹമ്മദിന്റെ പ്രകടനത്തിലൂടെ മനസ്സിലാക്കിയപ്പോൾ കുട്ടികളും അധ്യാപകരും മുഹമ്മദിന്റെ രക്ഷിതാക്കളും ആ സന്തോഷത്തിൽ പങ്ക് ചേർന്നു.

മനസ്സ് നിറയെ സന്തോഷവും കൈനിറയെ ഓണക്കിറ്റും സമ്മാനങ്ങളും നല്കിയാണ് ജെ ആർ സി ടീമും അധ്യാപകരും മടങ്ങിയത്. സ്കൂൾ എച്ച് എം ഇൻ ചാർജ് റഷീദ ടീച്ചർ ,സ്വപ്ന ടീച്ചർ ബിന്ദു ടീച്ചർ, ഉമ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഷാജഹാൻ മാഷ്   നേതൃത്വം നൽകി

No comments