ജില്ലയിൽ പൊലീസിന്റെയും സ്ത്രീകളുടെയും ഉറക്കം കെടുത്തിയ പിടിച്ചുപറി കേസ് പ്രതി വലയിൽ
കാഞ്ഞങ്ങാട്: പൊലീസിന്റെയും സ്ത്രീകളുടെയും ഉറക്കം കെടുത്തിയ പിടിച്ചുപറി കേസ് പ്രതി വലയിലായതായി സൂചന.ഇരുചക്ര വാഹനത്തിലെത്തി കാൽനട യാത്രക്കാരായ സ്ത്രീകളുടെ സ്വർണ്ണമാല തട്ടിയെടുത്ത് രക്ഷപ്പെടുന്ന യുവാവിനെ കുറിച്ച് കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.മേൽപ്പറമ്പ്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് പോലീസിനെ വെല്ലുവിളിച്ച് മാല തട്ടിപ്പറക്കൽ സംഭവം തുടർച്ചയായു ണ്ടായത്.പൊലീസ് പ്രത്യേക സ്ക്വാഡു ണ്ടാക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ട് സ്റ്റേഷൻ പരിധികളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മൈക്ക് പ്രചാരണവും നടത്തിയിരുന്നുവെങ്കിലും പ്രതി പിടിച്ചു പറി തുടർന്നിരുന്നു. പനയാൽ, ദേളി, പെരിയ , പള്ളിക്കര, മടിക്കൈ, ഉദുമ തുടങ്ങിയ സ്ഥലങ്ങളിലാണ് പിടിച്ചു പറി നടന്നത്.
No comments