Breaking News

രാജധാനിക്ക് നേരെ കല്ലേറ് 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റത്തിന് കേസ് ; 50 പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു


കാഞ്ഞങ്ങാട് :രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പ്രതികൾക്ക് 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റത്തിന് ഹോസ്ദുർഗ് പൊലീസ്കേസ് റജിസ്ട്രർ ചെയ്തു. 50 ഓളംപേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതായി പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ കെ.പി.ഷൈൻപരാതിക്കാരനായാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ട്രെയിനിനു നേരെ കല്ലേറ് പതിവായതോട ശക്തമായ നടപടിയുമായി പൊലീസ് രംഗത്തെത്തി.
ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയെന്ന്
പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് റെയിൽവേ ട്രാക്കിന്നു സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.റയിൽവേ ട്രാക്കു കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും CCTV ക്യാമറയും ഏർപ്പാട് ചെയ്തു. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു
പൊലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. തീവണ്ടികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്‌തമാക്കും.

No comments