സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായി DYFI കാസർഗോഡ് ജില്ലാ തെക്കൻ മേഖല ജാഥക്ക് മാലോത്ത് സ്വീകരണം നൽകി ; പഠനോപകാരങ്ങൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട് : സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായി DYFI കാസർഗോഡ് ജില്ലാ തെക്കൻ മേഖല ജാഥക്ക് മാലോത്ത് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ രജീഷ് വെള്ളാട്ടിനു DYFI മാലോം മേഖലയിലെ 11 യൂണിറ്റിൽ നിന്ന് നൽകിയ ഉപഹാരങ്ങളയ പഠനോപകരണങ്ങൾ കാര്യോട്ട്ച്ചാൽ യൂണിറ്റിലെ സാമൂഹിക പഠനമുറിയിലെ മുഴുവൻ കുട്ടികൾക്കും നൽകാൻ DYFI എളേരി ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ സാമൂഹിക പഠന മുറിയിലെ ഫെസിലിറ്റ്റെറ്റർ രാജേഷ് മണിയറക്ക് കൈമാറി ഉത്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ശ്രീജിത്ത് കൊന്നക്കാട് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു .പുരോഗമന പ്രസ്ഥാനത്തിന്റെ ബ്രാഞ്ച് സെക്രട്ടറി ജോജോ കാര്യോട്ട്ച്ചാൽ, രാജേഷ് മണിയറ,മേഖല കമ്മിറ്റിമെമ്പരായ ആര്യ, മനീഷ, അരവിന്ദ് എന്നിവർ സംസാരിച്ചു
No comments