Breaking News

സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം കുമാരി എം.വിജയലക്ഷി വെള്ളരിക്കുണ്ട് താലൂക്കിലെ പട്ടിക വർഗ്ഗ കോളനികളിൽ സന്ദർശനം നടത്തി ;വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സമയ ബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകി


വെള്ളരിക്കുണ്ട് : സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം കുമാരി എം. വിജയലക്ഷി വെള്ളരിക്കുണ്ട്  താലൂക്കിലെ പട്ടിക വർഗ്ഗ കോളനികളായ കൂടങ്കല്ലടുക്കം , കാപ്പിത്തോട്ടം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

  കോളനികളിലെ കമ്മ്യൂണിറ്റി ഹാളുകളിൽ വെച്ച് കോളനി നിവാസികളുമായി സംസാരിച്ചു. വിവിധ ക്ഷേമ പദ്ധതികൾ വഴി പട്ടികവർഗ്ഗ കുടുംബ ങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച അവലോകനവും നടത്തി. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം, പുതിയ റേഷൻ കാർഡുകളുടെ ആവശ്യകത ,ഗർഭിണികളായ സ്ത്രികൾക്കുള്ള സാമ്പത്തിക സഹായം, മുലയൂട്ടുന്ന അമ്മമാർക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും അംഗനവാടികൾ വഴിയുള്ള പോഷകാഹാര വിതരണം, ട്രയ്ബൽ വകുപ്പു മുഖേനയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് ചോദിച്ചറിഞ്ഞു.  വിവിധ ക്ഷേമ പദ്ധതികൾ പ്രകാരമുള്ളമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകി.

    സന്ദർശനത്തിൽ ഭക്ഷ്യകമ്മീഷൻ ആസ്ഥാനത്തേ റേഷനിംഗ് ഇൻസ്പെക്ടർ  ഹരി വി ,  ജീവനക്കാരനായ ഉണ്ണികൃഷ്ണൻ  സി വി , വെള്ളരിക്കുണ്ട് താലൂക്ക് സപ്ലെ   ഓഫിസർ സജീവൻ ടി സി, എളേരി റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ.ആന്റണി, റേഷൻ കാർഡ് സെക്ഷൻ ക്ലർക്ക് വിശാൽ ജോസ്, ജിവനക്കാരനായ മനോജ് കുമാർ എം , ട്രബൽ പ്രമോട്ടർ സനീഷ് ഒ എൻ എന്നിവരും പങ്കെടുത്തു.


 

No comments