Breaking News

വനിത ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റി വെള്ളരിക്കുണ്ട് ഗാന്ധി ഭവനിൽ ഇൻവർട്ടർ നൽകി കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ സി.കെ.റഹ്മതുള്ള ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട്.  രൂപീകരിച്ച്‌  വെറും ഒൻപത് മാസം മാത്രം പിന്നിടുന്ന  ബളാൽ പഞ്ചായത്ത് വനിത ലീഗ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ മാതൃകാപരമായ പദ്ധതികളുമായി പ്രയാണം തുടരുകയാണ്.

 കഴിഞ്ഞ ബലിപെരുന്നാൾ ദിനം ഗാന്ധി ഭവനിലെ അന്തേവാസികളോടൊപ്പം ആഘോഷിക്കുമ്പോൾ വൈദ്യുതിയുടെ ഒളിച്ചുകളി വളരെ ബുദ്ധിമുട്ടിച്ചപ്പോൾ അവിടെ അവർക്ക് ഒരു വാക്ക് കൊടുത്തു ,തീർച്ചയായും ഇതിന് ഞങ്ങളുടെ ഭാഗത്ത് നിന്നും പരിഹാരത്തിന് ശ്രമിക്കുന്നതാണ് എന്ന്. 

അതിന്റെ ഭാഗമായി ഗാന്ധി ഭവന്റെ പ്രവർത്തനത്തിലേക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന ഇൻവർട്ടർ വനിത ലീഗിന്റെ ശ്രമഫലമായി വാങ്ങി കൈമാറി. ചടങ്ങിൽ ഗാന്ധി ഭവൻ സെക്രട്ടറി ഷാജൻ പൈങ്ങോത്ത് സ്വാഗതം പറഞ്ഞു

വനിത ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് താഹിറ ബഷീർ അധ്യക്ഷയായി, പരിപാടിയുടെ ഉദ്ഘാടനവും ഇൻവർട്ടർ കൈമാറ്റവും കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ സി.കെ.റഹ്മത്തുള്ള നിർവ്വഹിച്ചു.

താജുദ്ധീൻ കമ്മാടം, ഇസ്ഹാഖ് കനകപള്ളി, എ. സി.ലത്തീഫ്, അബ്ദുൽ ഖാദർ, ആയിഷ മജീദ്,  റാഷിദ് എടത്തോട്, കണ്ണൻ നായർ പുഴക്കര ,ടി.പി. റഷീദ് ,കോളിയർ മുഹമ്മദ്, എൽ.കെ.ഖാലിദ്, എൽ.കെ.റഹ്‌മത്ത് , നസീമ.എൽ.കെസംസാരിച്ചു. ശേഷം വനിത ലീഗ് ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

No comments