Breaking News

കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മാനം; സ്നേഹവീട് ഒരുക്കാൻ കരിന്തളത്ത് സംഘാടക സമിതിയായി


കരിന്തളം: കേരള എൻ ജി ഒ യൂനിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കിനാനൂർ - കരിന്തളം പഞ്ചായത്തിലെ മുതുകുറ്റിയിലെ തമ്പായിക്ക് നിർമിച്ചു നൽകുന്ന വീട്ടിന്റെ നിർമ്മാണത്തിന് സംഘാടക സമിതിയായി. കോയിത്തട്ട കുടുംബശ്രി ഹാളിൽ നടന്ന യോഗം കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് വി. ശോഭ അധ്യക്ഷയായി സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത പാറക്കോൽ രാജൻ കയനി മോഹനൻ വരയിൽ രാജൻ എം' വി.രതീഷ് എന്നി

വർ സംസാരിച്ചു. കെ.ഭാനുപ്രകാശ് സ്വാഗതവും വി. ജഗദീഷ് നന്ദിയും പറഞ്ഞു ഭാരവാഹികൾ: വരയിൽ രാജൻ - ചെയർമാൻ. വി.ജഗദീഷ് - കൺവീനർ

No comments