Breaking News

രാജപുരം പ്ലാന്റേഷൻ അതിർത്തിയിൽ കള്ളത്തോക്കുമായി നായാട്ടുകാർ അറസ്റ്റിൽ ബളാൽ സ്വദേശികൾക്കായി തിരച്ചിൽ


രാജപുരം : രണ്ടു കള്ളത്തോക്കുമായി നായാട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ. കള്ളാർ പുതിയകുടിയിലെ കെ സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ വിനീത് (32), ആർ ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 11.45നാണ് രാജപുരം പ്ലാന്റേഷൻ അതിർത്തിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നായാട്ടുസംഘത്തെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു കള്ളത്തോക്കുകളുംതിരകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു. പുതിയകുടി, ബളാൽ സ്വദേശികളായ മറ്റ് മുന്ന് പ്രതികൾക്കായി വനംവകുപ്പുദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ഓട്ടമലയിൽനിന്നും ഒരുമാസം മുമ്പ് റാണിപുരത്തുനിന്നും നായാട്ടുസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. കൃഷിയിടത്തിലെത്തുന്ന പന്നികളെ വെടിവെക്കാമെന്ന ഉത്തരവിന്റെ മറവിലാണ് നായാട്ട്‌. പനത്തടി സെക്ഷൻ ഫോറസ്റ്റർ ബി ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ആർ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ്‌ നായാട്ടുകാരെ പിടികൂടിയത്.



No comments