തായന്നൂർ ചെരളത്ത് വൻ ചീട്ടുകളി സംഘം അറസ്റ്റിൽ 316 80 രൂപയും പിടിച്ചെടുത്തു
വെള്ളരിക്കുണ്ട് : തായന്നൂർ ചെരളത്ത് വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. 11 പേർക്കെതിരെ കേസ് എടുത്തു . 316 80 രൂപ പ്രതികളിൽ നിന്നും കണ്ടെടുത്തു.
ഇന്നലെ വൈകിട്ടാണ് പൊലീസ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. എട്ടുപേർ അറസ്റ്റിലായി. മൂന്നുപേർ പൊലീസ് പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടു .അമ്പലത്തറ പൊലീസ് ആണ് ഇവരെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തു ഇവിടെ ഒരു റബ്ബർ തോട്ടത്തിലാണ് ചൂതാട്ടം നടന്ന് വന്നിരുന്നത്.
No comments