Breaking News

''എൻ്റെ നാട് മുക്കുഴി ഓണോത്സവം": മുക്കുഴിയിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു


എണ്ണപ്പാറ: "എന്റെ നാട് മുക്കുഴി" ഓണോത്സവം 2023 എന്ന പേരിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി ജിജോമോൻ കെ സി സ്വാഗതം ആശംസിച്ചു.  മണിപ്രസാദ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജോയി കൈതമറ്റം, ജെയിൻ മുക്കുഴി, എന്റനാട് മുക്കുഴി വാട്ട്സാപ്പ് ഗ്രൂപ്പ്‌ അഡ്മിൻ ലിജേഷ്, അപ്പച്ചൻ കാട്ടുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചക്കുശേഷം ഓണഘോഷ കമ്മിറ്റി ചെയ്ർമാനായി മണിപ്രസാദ്, വൈസ് ചെയർമാൻ ശ്രീ. ജെയിൻ മുക്കുഴി, കൺവീനവർ അരുൺ മുക്കുഴി, ജോയിന്റ് കൺവീനർ ജയ്ബിൻ, ട്രഷറെർ ഷിജു കൈതമറ്റം, ജോയിന്റ് ട്രഷറെർ മെൽവിൻ മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിജോമോൻ കെ സി, ജോയി കൈതമറ്റം, കുഞ്ഞുമോൻ പാലത്തിങ്കൽ, ശ്രീജിത്ത്‌ പാൽകുളം, ലിജേഷ്, രാധാകൃഷ്ണൻ, ഷാജി കെ ആർ, അനീഷ് മാമ്പളം , ബെന്നി കാട്ടുപറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു.

No comments